psc

തിരുവനന്തപുരം: പി.എസ്.സി അംഗമായി കേരള കോൺഗ്രസ് (എം) പ്രതിനിധി ബോസ് അഗസ്റ്റിനെ നിയമിക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. കോട്ടയം കുറവിലങ്ങാട് കാളികാവ് സ്വദേശിയും പാലാ കോടതിയിൽ അഭിഭാഷകനുമാണ്. കോട്ടയം കൺസ്യൂമർ റിഡ്രസൽ ഫോറം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.സി., യൂത്ത് ഫ്രണ്ട് (എം) എന്നിവയുടെ ഭാരവാഹിയായിരുന്നു.