പാറശാല:കാരോട് കുന്നത്തുമഠം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 5-ാമത് പ്രതിഷ്ഠാ വാർഷികം 6,7 തീയതികളിൽ ക്ഷേത്ര തന്ത്രി കിഴക്കേ ചെറുമുക്ക്മന ജാതവേദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.6ന് രാവിലെ ദീപാരാധന,ശുദ്ധിക്രിയകൾ,അത്താഴപൂജ.7ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,തുടർന്ന് ഉഷ പൂജ,8മുതൽ കലശപൂജ,കലശാഭിഷേകം,ഉച്ചപൂജ,നിവേദ്യം,ദീപാരാധന,8.30ന് സമൂഹവിഷ്ണു സഹസ്രനാമജപം,ഉച്ചയ്ക്ക് 1ന് അന്നദാനം,വൈകിട്ട് 6.30ന് സന്ധ്യാ പൂജ, ദീപാരാധന തുടർന്ന് അത്താഴപൂജ, ഭജന തുടങ്ങിയവ.