പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന പഠനോപകാരണങ്ങളായ മേശയും കസേരയും പ്രസിഡന്റ് എൽ.മഞ്ജുസ്മിത വിതരണം ചെയ്തു.ആലത്തോട്ടം ഗവ.എൽ.പി സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷനായി. പഞ്ചയാത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വീണ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ അനിത റാണി, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് തുഷാര ആർ.എസ്, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ ജോൺ സേവ്യർ എന്നിവർ സംസാരിച്ചു.