പൂവാർ: വിഴിഞ്ഞം ഇലക്ട്രിക്കൽ സബ് ഡിവിഷന് കീഴിൽവരുന്ന എല്ലാ വൈദ്യുതി ഉപഭോക്താക്കളും വീടുകളിൽ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി) സ്ഥാപിക്കണം.വരുന്ന 2 മാസത്തിനകം ഗുണമേന്മയുള്ളതും 30 മില്ലി എ.എം.പി.എസ് റേറ്റിംഗ് ഉള്ളതുമായ ഇ.എൽ.സി.ബികൾ സ്ഥാപിക്കേണ്ടതാണ്. വീഴ്ച വരുത്തുന്നവർക്കെതിരെ ഇനിയൊരു അറിയിപ്പ് കൂടാതെ നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.