crime

കഴക്കൂട്ടം: മംഗലപുരം നെല്ലിമൂട്ടിലെ ആഡംബര വില്ലയിൽ നിന്ന് 38 പവൻ മോഷ്ടിച്ച കേസിലെ പ്രതി ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി സ്പൈഡർ സതീഷ് എന്ന കാരി സട്ടി ബാബുവിനെ(36) മംഗലപുരം പൊലീസ് ഇന്നലെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണശ്രമങ്ങൾ നടത്തിയ സമീപത്തെ രണ്ട് വീട്ടിലും ഇയാളെ കൊണ്ടുപോയിരുന്നു.

ഇക്കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു കവർച്ച. മോഷണം ദിവസം വൈകിട്ട് 7ഓടെ തന്നെ വീടിന്റെ മുകൾ ഭാഗത്ത് കയറി കള്ളൻ ഇരുപ്പുറപ്പിച്ചു. മോഷണത്തിനുശേഷം കെ.എസ്.ആർ.ടി.സി ബസിൽ കയറി നാട്ടിലേക്ക് മടങ്ങിപ്പോയി. കർണാടക,ആന്ധ്ര,തെലങ്കാന,തമിഴ്നാട് എന്നിവിടങ്ങളിലുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ എഴുപതിൽപ്പരം കവർച്ചാക്കേസുകളിൽ പ്രതിയാണ്.

മംഗലാപുരം എസ്.എച്ച്.വൈ മുഹമ്മദ് ഷാഫി, മംഗലപുരം എസ്.ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.