തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ പ്രകോപനം വേണ്ടെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ നിർദ്ദേശം. സഭാ നടപടികളുടെ തുടർച്ച ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയാണ് നിർദ്ദേശം മുന്നോട്ട് വച്ചത്. സഭാ നടപടികൾ കാര്യക്ഷമമായി നടത്തേണ്ടതിന്റെ ആവശ്യകത സർക്കാരിനാണ്. കരുതി വേണം പ്രതിപക്ഷത്തോടുള്ള സമീപനം. നിയമസഭ പ്രക്ഷുബ്ധമായാൽ ബില്ലുകൾ പാസാകുന്നത് ചർച്ച കൂടാതെയാവും. ചർച്ച നടന്നാലേ ബില്ലിനെപ്പറ്റി പൊതുസൂഹത്തിന് അവബോധവും അറിവും ലഭിക്കൂ. ഇത് മനസിലാക്കി പ്രതികരിക്കണം.