karu

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ 106ാം ജന്മദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് പുഷ്പാർച്ചന നടത്തി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി,വൈസ് പ്രസിഡന്റ് എൻ.ശക്തൻ,ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ,ജി.എസ്.ബാബു,ജി.സുബോധൻ,മരിയാപുരം ശ്രീകുമാർ,കെ.പി ശ്രീകുമാർ,മുൻമന്ത്രിമാരായ വി.എസ്. ശിവകുമാർ,പന്തളം സുധാകരൻ,നേതാക്കളായ എം.ലിജു,ചെറിയാൻ ഫിലിപ്പ്,ജോസഫ് വാഴക്കൻ,വർക്കല കഹാർ,കെ.പി കുഞ്ഞികണ്ണൻ,ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,കെ.മോഹൻകുമാർ,ഇബ്രാഹിംകുട്ടി കല്ലാർ,ആർ.വി.രാജേഷ്,കമ്പറ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.