വിതുര: ആദിവാസി ക്ഷേമസമിതി വിതുര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 7ന് രാവിലെ 9ന് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കാന്താരതുങ്കം സംഘടിപ്പിക്കും.മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും.എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ജി.സ്റ്റീഫൻ എം.എൽ.എ ഉപഹാരം നൽകി അനുമോദിക്കും.എ.കെ.എസ് വിതുര ഏരിയാ പ്രസിഡന്റ് കെ.പി.ജയലക്ഷ്മി അദ്ധ്യക്ഷത വഹിക്കും.ഏരിയാ ആക്ടിംഗ് സെക്രട്ടറി ബി.ജനാർദ്ദനൻ കാണി,സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം കെ.എസ്.സുനിൽകുമാർ,സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു,സി.പി.എം വിതുര ഏരിയാ കമ്മിറ്റി സെക്രട്ടറി എൻ.ഷൗക്കത്തലി,എ.കെ.എസ് സംസ്ഥാന സെക്രട്ടറി ബി.വിദ്യാധരൻകാണി,ഒക്ലാവ്കൃഷ്ണൻ, കെ.ആർ.രാമഭദ്രൻ,എം.എൽ.കിഷോർ,വി.രമേശ്,ബി.സദാനുന്ദൻകാണി,എം.വി.ഷിജുമോൻ,എസ്.എൽ.കൃഷ്ണകുമാരി,കെ.വിനീഷ്കുമാർ,എ.സനൽകുമാർ,എസ്.എൻ.അനിൽകുമാർ എന്നിവർ പങ്കെടുക്കും.