കടയ്ക്കാവൂർ: എൻ.ആർ.എ കൗൺസിൽ ഓഫ് ഇന്ത്യയുടെയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രവാസികളുടെ മക്കളിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് കായിക്കര സ്വദേശികളായ ഷാജി - റാന്ത ദമ്പതികളുടെ മകളായ ശിവഗംഗക്ക് വേണ്ടി അമ്മ റാന്ത ഷാജി (മുൻ പഞ്ചായത്ത് വാർഡ് മെമ്പർ) ഏറ്റുവാങ്ങി. കൂടാതെ കായിക്കര സ്വദേശികളായ ഷൈജ - ജയറാം ദമ്പതികളുടെ മകളായ അനശ്വരയ്ക്കും,കായിക്കര സ്വദേശികളായ സരിത - സുരേഷ് ലാൽ ദമ്പതികളുടെ മകളായ ആർഷയ്ക്കും ലഭിച്ചു.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനദാനവും, പഠനോപകരണങ്ങളുടെ വിതരണം അജിത് കൊളശ്ശേരിയും (നോർക്ക സി.ഇ.ഒ) നിർവഹിച്ചു.രതീഷ് കൺവീനർ (എൻ.ആർ.എ) നന്ദി പറഞ്ഞു.