ആറ്റിങ്ങൽ:ആറ്റിങ്ങൽ ശ്രീഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ശ്രീഗണേശ സമിതിയുടെയുംനേതൃത്വത്തിലുള്ള ഗണേശോത്സവ സന്ദേശ പ്രയാണം തമിഴ്നാട് തൃച്ചെന്തൂർ മുരുക ക്ഷേത്രത്തിൽ നിന്ന് 7ന് ആരംഭിക്കും.രാവിലെ 10.30ന് തൃച്ചെന്തൂർ മുരുക ക്ഷേത്രത്തിൽ നിന്ന് പൂജിച്ച ഗണേശ വിഗ്രഹം ഗണേശഉത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത്തിന് ഹിന്ദു മുന്നണി തമിഴ്നാട് സംസ്ഥാന ഘടകം ജനറൽ സെക്രട്ടറി ഡോ.അരശു മണി കൈമാറി ഉദ്ഘാടനം നിർവഹിക്കും.