തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ പട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ 15 മുതൽ 20 വരെ ശാസ്ത്രീയമായ പശു പരിപാലനം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കും. രജിസ്‌ട്രേഷൻ ഫീസ് 20 രൂപ.പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ദിനബത്തയും യാത്രാബത്തയും നൽകും.താല്പര്യമുള്ളവർ 12ന് വൈകിട്ട് 5ന് മുമ്പായി ഫോൺ മുഖേനയോ,നേരിട്ടോ രജിസ്റ്റർ ചെയ്യണം.വിവരങ്ങൾക്ക് ഫോൺ: 0471 2440911.മേൽവിലാസം: ക്ഷീരവികസന കേന്ദ്രം,പൊട്ടക്കുഴി റോഡ്,പട്ടം,പട്ടം പി.ഒ,തിരുവനന്തപുരം.