hi

കിളിമാനൂർ : ബഷീർ ദിനത്തിൽ പാപ്പാല ഗവ.എൽ.പി.എസിലെ ചങ്ങാതിക്കൂട്ടം നാലാം ക്ലാസുകാരൻ ഭിന്നശേഷിക്കാരൻ ആദമിന്റെ വീട്ടിലെത്തി. പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളായ ബഷീറിന്റെ ഉമ്മയും സഹോദരിമാരായ പാത്തുമ്മയും ആനുമ്മയമായി കൂട്ടുകാർ വേഷമിട്ടാണ് ആദമിനെ കാണാനെത്തി. തുടർന്ന് ആദം വൈക്കം മുഹമ്മദ് ബഷീറായി വേഷമിട്ടു. കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാലയത്തിലെ അദ്ധ്യാപകരും ചങ്ങാതികളും ചേർന്ന് വീട്ടിലെത്തി കാണുന്ന പദ്ധതിയാണ് ചങ്ങാതിക്കൂട്ടം.

പാപ്പാല ഗവ എൽ.പി.എസ് പ്രഥമ അദ്ധ്യാപിക ഇഷ. എസ്, അദ്ധ്യാപകരായ പ്രജിത. കെ. ഭാസ്കർ, റസീന എസ്, പി.ആർ.സി സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ രാജമോൾ. ആർ, ചിത്ര. എസ്, ശാമില, അഖില അശോക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.