vi

വെമ്പായം: കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷന്റെ സുവർണ ജൂബിലിയുടെ ഭാഗമായുള്ള 'ഒരു ജില്ലയിൽ ഒരു വീട് - സ്നേഹവീട് ' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സ്നേഹവീടിന്റെ ഉദ്ഘാടനം വെമ്പായം പെരുംകൂറിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയും സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ എളമരം കരീം നിർവഹിച്ചു.സി.ഐ.ടി.യു ജില്ലാസെക്രട്ടറി സി.ജയൻബാബു അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മുരളീകൃഷ്ണപിള്ള സ്വാഗതം പറഞ്ഞു.ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എസ്.അരുൺബോസ്,സംസ്ഥാന ട്രഷറർ എ.ഷാഹിമോൾ,ജോയിന്റ് സെക്രട്ടറി വി.എൽ.പ്രദീപ്,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സതീഷ്.ബി,ലീന.എൽ,ജയകുമാർ.എം.ആർ,ലക്ഷ്മി.ആർ,ശരത് ആർ.ഐ,അനീസ് റഹ്മാൻ എ,ഏജന്റ്സ് അസോസിയേഷൻ ജില്ലാസെക്രട്ടറി കെ. മോഹനൻ നായർ,ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ ജില്ലാസെക്രട്ടറി എസ്.വി.കുമാർ എന്നിവർ സംസാരിച്ചു.