വർക്കല: ലീഡർ കെ.കരുണാകരൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ജന്മദിനാഘോഷവും അനുസ്മരണവും ചെറുന്നിയൂരിൽ നടന്നു. ഡി.സി.സി മെമ്പറും ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിയുമായ ടി.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിൻ കൃഷ്ണൻ,താന്നിമൂട് മനോജ്,വേണു കുമാർ,പന്തുവിള ബാബു തുടങ്ങിയവർ സംസാരിച്ചു.
വർക്കല:കെ.കരുണാകരന്റെ ജന്മദിനത്തോടനുബന്ധിച്ച് വർക്കല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല മൈതാനത്ത് കെ.കരുണാകരന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് സജി വേളിക്കാട്,വൈ.ഷാജി,കോവൂർ രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.
വർക്കല: വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രസിഡന്റ് എം.എൻ.റോയ് അദ്ധ്യക്ഷത വഹിച്ചു.മുൻ നഗരസഭ ചെയർമാൻ കെ.സൂര്യപ്രകാശ്,കൗൺസിലർ സലിം,ഡി.സി.സി മെമ്പർ എ.കെ.ആസാദ്,ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഷാജഹാൻ,ഷൻസ്,സജീബ് ചിലക്കൂർ,ജനറൽ സെക്രട്ടറിമാരായ എം.എം.ഹസ്സൻ,ഷെരിഫ്,റാഫി വയലരികത്ത്,ജലാൽ,ഷാജി സത്യൻ,മനാഫ് ചരുവിള,ഖലീഫ,ട്രഷറർ വിനയൻ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.വിജയൻ,സജീവ് ചിറയിൽ,പ്രശാന്തൻ,റാഫി വർക്കല,മുട്ടപ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനിൽ ശ്രീധരൻ,യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം പ്രസിഡന്റ് രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.
വർക്കല: ഇടവ വെൺകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ അനുസ്മരണം,മൗന പ്രാർത്ഥന,പുഷ്പാർച്ചന,അനുസ്മരണ പ്രസംഗം എന്നിവയോടെ നടന്നു.മണ്ഡലം പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ മുതിർന്ന നേതാവ് കെ.ആർ.സഹദേവൻ ഉദ്ഘാടനം ചെയ്തു.