a

തിരുവനന്തപുരം : കഴക്കൂട്ടം ചന്തവിള പാട്ടുവിളാകം പൂവണ്ണാലഴികത്ത് വീട്ടിൽ സി.അമ്മുക്കുട്ടി കുഞ്ഞമ്മ (90) നിര്യാതയായി. കൊല്ലം ശാസ്താംകോട്ട ഡി.ബി. കോളേജ് സ്ഥാപക പ്രിൻസിപ്പൽ
പരേതനായ എം.സി ഉണ്ണിത്താന്റെ ഭാര്യയാണ്. മക്കൾ: മായാദേവി കുഞ്ഞമ്മ, ഗീതാ ദേവി കുഞ്ഞമ്മ,
ഡോ. സി.ഹരിക്കുട്ടൻ ഉണ്ണിത്താൻ (റിട്ട. പ്രിൻസിപ്പൽ, ഡി.ബി.കോളേജ്), ഡോ. സി.ശ്രീക്കുട്ടൻ ഉണ്ണിത്താൻ (ജോയിന്റ് രജിസ്ട്രാർ എം.ജി.ആർ. യൂണിവേഴ്സിറ്റി, ചെന്നൈ). മരുമക്കൾ:
കെ.എൻ മാധവൻപിള്ള (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, പിഡബ്ല്യുഡി), എം.ബി ജയറാം (റിട്ട. ജില്ലാ സഹകരണ ബാങ്ക്,ആലപ്പുഴ), ആർ.മിനി (റിട്ട. ജോയിന്റ് ഡയറക്ടർ, കൃഷിവകുപ്പ്), സി.ലക്ഷ്മി ദേവി (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.