pic

തിരുവനന്തപുരം: ബ്രിട്ടീഷ് പാർലമെന്റ് പൊതുതിരഞ്ഞെടുപ്പിലെ ലേബർ പാർട്ടി തരംഗത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെ മലയാളി എറിക് സുകുമാരനും കാലിടറി. ലണ്ടനിലെ സൗത്ത് ഗേറ്റ് ആൻഡ് വുഡ്‌ഗ്രീൻ മണ്ഡലത്തിൽ നിന്നാണ് എറിക് ജനവിധി തേടിയത്. ഇവിടെ ലേബർ പാർട്ടി സ്ഥാനാർത്ഥി ബാംബോസ് കാരലമ്പോസ് 23,337 വോട്ടുകൾക്ക് വിജയിച്ചു. 8,037 വോട്ടുകൾ നേടിയ എറിക് രണ്ടാമതായി. 51.1 ശതമാനം വേട്ട് ലേബർപാർട്ടി നേടിയപ്പോൾ കൺസർവേറ്റീവിന് 17.6 ശതമാനം മാത്രമാണ് ലഭിച്ചത്.

വർക്കല സ്വദേശിയായ എറിക് സുകുമാരൻ ജനിച്ചുവളർന്നത് യു.കെയിലാണ്. അഞ്ചുതെങ്ങ് സ്വദേശി ജോണി സുകുമാരന്റെയും വർക്കല സ്വദേശി അനിത സുകുമാരന്റെയും മകനാണ്. ഓക്‌സ്‌ഫോർഡിൽ നിന്ന് എം.ബി.എ നേടിയ എറിക് ബാങ്കിംഗ് മേഖലയിലാണ് പ്രവർത്തിക്കുന്നത്.