ഉദിയൻകുളങ്ങര: കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ-സംസ്ഥാനതല കലാമത്സരം നാളെ രാവിലെ 8 മുതൽ തിരുവനന്തപുരംചിന്മയ മിഷൻ സ്കൂളിൽ നടക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും തിരക്കഥാകൃത്തും സംവിധായകനുമായ ഡോ.പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കാര്യവട്ടം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് അയിലം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും.