തിരുവനന്തപുരം: യു.കേശവൻ നാടാർ സാർ അനുസ്മരണ സമിതി യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി അദ്ധ്യാപക വിദ്യാർത്ഥി ബന്ധവും സാമൂഹ്യ പ്രതിബദ്ധതയും എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തും.ആഗസ്റ്റ് 3ന് വട്ടിയൂർക്കാവ് എസ്.പി.എസ് ഗ്രന്ഥശാല ഹാളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 10നകം സംഘാടക സമിതിയുമായി ബന്ധപ്പെടണം. ഫോൺ: 9447310704,9497017844,9497105661.