വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി,എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയർ ആൻഡ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് ഒഴിവുകളിലേക്ക് 14 വരെ അപേക്ഷിക്കാം.യോഗ്യത: സ്പീച്ച് തെറാപ്പിസ്റ്റിന് ബാച്ചിലർ ഇൻ ആഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയും,ബിഹേവിയർ തെറാപ്പിസ്റ്റിന് ബാച്ചിലർ ഒഫ് ഒക്കുപ്പേഷണൽ തെറാപ്പിയുമാണ്.കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.