കല്ലറ: ഭരതന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിദ്യാരംഗം സാഹിത്യ ക്ലബിന്റെ ഉദ്ഘാടനവും ഡോ.ജോർജ് ഓണക്കൂർ നിർവഹിച്ചു.മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി,കവിയും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ വിഭു പിരപ്പൻകോട് എന്നിവർ വിശിഷ്ടാതിഥികളായി.പി.ടി.എ പ്രസിഡന്റ് വി.എസ്.സുബി അദ്ധ്യക്ഷനായി.പ്രിൻസിപ്പൽ ലാൽ സി.ഒ സ്വാഗതവും ഹെഡ്മാസ്റ്റർ എ.മൺസൂർ നന്ദിയും പറഞ്ഞു.എസ്.എം.സി ചെയർമാൻ ഡി.അജിത് കുമാർ,യുവ സംവിധായകൻ ഭരതന്നൂർ ഷമീർ,സ്റ്റാഫ് സെക്രട്ടറി സുധീർ ഇ.എസ്, സീനിയർ അസിസ്റ്റന്റ് റീജ ആർ,പി.ടി.എ വൈസ് പ്രസിഡന്റ് പ്രസീത,വിദ്യാരംഗം കലാസാഹിത്യ ക്ലബ് കൺവീനർ സാജിത എന്നിവർ പങ്കെടുത്തു.ബഷീർ കൃതികളുടെ പ്രദർശനവും ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.വായനാ ദിനാചരണത്തിന്റെ ഭാഗമായി വിവിധ രചനാ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.