sndp

ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയനു കീഴിലെ കോരാണി ശാഖയുടെ കുടുംബ സംഗമവും ആലോചനയോഗവും നടന്നു. കോരാണി അംബേദ്കർ സ്മാരക ഗവൺമെന്റ് യു.പി സ്കൂൾ ഹാളിൽ നടന്ന കുടുംബ സംഗമം എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ അഡ്മിനിസ്ട്രേറ്റർ ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഗുരുകൃതികളേയും എസ്.എൻ.ഡി.പി യോഗത്തേയും കുറിച്ചു മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം പ്രതിനിധി ഉദയകുമാരി, ബി.എസ്.ജയകുമാർ, ജെ. അശോകദാസ് എന്നിവർ പങ്കെടുത്തു.