students-police

ആറ്റിങ്ങൽ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ സബ് ഡിവിഷന്റെ കീഴിൽ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അവനവഞ്ചേരി ഗവ. ഹൈസ്കൂൾ, ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 220 കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്.പി ആർ. പ്രതാപൻ നായർ അഭിവാദ്യം സ്വീകരിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്ക് അദ്ദേഹം ഉപഹാരം വിതരണം ചെയ്തു. ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പാസിംഗ് ഔട്ട് പരേഡിൽ ആറ്റിങ്ങൽ എസ്.എച്ച്.ഒ ജയകുമാർ, എസ്.പി.സിയുടെ തിരുവനന്തപുരം ജില്ല അസിസ്റ്റന്റ് നോഡൽ ഓഫീസർ ദേവകുമാർ, വിവിധ സ്കൂളുകളിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്. അനശ്വര പരേഡ് കമാൻഡർ ആയും അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എസ്. അഭിഷേക് സെക്കൻഡ് ഇൻ കമാൻഡറായും പരേഡിനെ നയിച്ചു.