മലയിൻകീഴ് : ജനശ്രീ മിഷൻ പേയട്, വിളപ്പിൽ മണ്ഡലം നേതൃത്വ പരിശീലന ക്യാമ്പ് ജനശ്രീ മിഷൻ സംസ്ഥാന ചെയർമാൻ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രം മുൻ സ്പീക്കർ എൻ ശക്തൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയർമാൻ കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.വട്ടപ്പാറ അനിൽ, വിഴവൂർ രത്തിനം,മലവിള ബൈജു,വിളപ്പിൽ സജി, മിണ്ണംകോട് ബിജു,രാമചന്ദ്രൻനായർ,സുരേഷ് കുമാർ,ബിജു തോമസ്, ശാമുവേൽ,കുഞ്ഞുകുഞ്ഞ്, ജനാർദ്ദനൻ നാടാർ,രാധികദേവി എന്നിവർ സംസാരിച്ചു.