തിരുവനന്തപുരം:ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസ് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2024-25 പദ്ധതിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.പടുതാകുളങ്ങളിലെ വരാൽ/ ആസാം വാള/ അനബാസ് മത്സ്യകൃഷി,റീ സർക്കുലേറ്ററി അക്വാകൾചർ സിസ്റ്റം (തിലാപ്പിയ, അനബാസ്),ബയോഫ്‌ളോക്ക് (തിലാപ്പിയ, വനാമി), കൂട്കൃഷി (തിലാപ്പിയ, കരിമീൻ),കുളങ്ങളിലെ കാർപ്പ് / കരിമീൻ / തിലാപ്പിയ/ ആസ്സാംവാള/ വരാൽ / അനബാസ്/പൂമീൻ/ പാക്കു/ചെമ്മീൻ കൃഷി, വളപ്പിലെ മത്സ്യകൃഷി, എംബാങ്ക്മെന്റ് മത്സ്യകൃഷി എന്നിവയാണ് ഘടക പദ്ധതികൾ. താത്പര്യമുള്ളവർ 15 നകം വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിലോ, കമലേശ്വരത്തെ ജില്ലാ മത്സ്യഭവനിലോ സമർപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.0471 -2464076