തിരുവനന്തപുരം: ഒരു രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അളവുകോൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എത്രമാത്രം സംരക്ഷണം നൽകുന്നു എന്നതാണെന്ന് മന്ത്രി പി.രാജീവ്. അന്തരിച്ച ഡോക്ടറും എഴുത്തുകാരനുമായ ഡോ.സി.പിന്റോയുടെ 19-ാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ മാസ്കോട്ട് ഹോട്ടലിൽ നടത്തിയ ചടങ്ങിൽ 'ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ കൺവീനർ എസ്.പി.ദീപക് അദ്ധ്യക്ഷത വഹിച്ചു. ഡോ.മുബാറക്ക് സാനി, ജി.അജിത്ത് കുമാർ, ഡോ.ആശാ വിജയൻ, ജി.സ്റ്റീഫൻ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.