വിഴിഞ്ഞം: കല്ലിയൂരിൽ ഒന്നര ഏക്കറിൽ നേമം ബ്ലോക്ക് പഞ്ചായത്ത്, കല്ലിയൂർ ഗ്രാമപഞ്ചായത്ത്, കല്ലിയൂർ കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ബൃഹത് പൂക്കളം ഒരുങ്ങുന്നു. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കുഴിതാലച്ചൽ കുളത്തിന് സമീപമുള്ള സ്ഥലത്താണ് പുഷ്പക്കൃഷി. ശിവശക്തി കൃഷിക്കൂട്ടത്തിലെ 10 അംഗങ്ങൾ ചേർന്നൊരുക്കുന്ന പൂക്കളത്തിൽ വിവിധയിനം ചെണ്ടുമല്ലിയും, വാടാമുല്ലയും ഉപയോഗിക്കുന്നു. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ എം.അദ്ധ്യക്ഷനായ ചടങ്ങിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വസുന്ധരൻ, ജയലക്ഷ്മി,ലത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൽ.മിനി,വി.മിനി, വിജയകുമാരി, സുജിത്ത്,നേമം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ്, ബി.ഡി.ഒ അജയഘോഷ്, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനിയർ ഗോപു, കൃഷി ഓഫീസർ സി.സ്വപ്ന എന്നിവർ പങ്കെടുത്തു.