പാറശാല:പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ ഊരംവിളയിൽ നടപ്പാക്കുന്ന പുഷ്പകൃഷി നടീൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഉദ്ഘാടനം ചെയ്തു.കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്.പ്രേം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡേവിൾസ് മേരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വിനിത കുമാരി,ജെജോജി,ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.സുധാർജ്ജുനൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാഹിൽ ആർ.നാഥ്,ടി.കുമാർ, ഗ്രാമ പഞ്ചയാത്ത് മെമ്പർ ശരത്,അഗ്രികൾച്ചർ എ.ഡി.സുരേഷ്, കൃഷി ഓഫീസർ സുബജിത്, കൃഷി അസിസ്റ്റന്റ്മാരായ അനൂപ്,ശ്രീജു,ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.പുഷ്പകൃഷിയിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.