s

ഹൈദരാബാദ്: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ (എ.ഐ.എം.എ) 17-ാമത് ദേശീയ സമ്മേളനം ഇന്നും നാളെയുമായി ഹൈദരാബാദിൽ നടത്തും

ഇന്ന് രാവിലെ 9ന് എ.ഐ.എം.എ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും എ.ഐ.എം.എ യൂണിറ്റുകൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ 27 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് അസോസിയേഷൻ തെലങ്കാന ചെയർമാൻ ബി.സി.ആർ. നായർ അറിയിച്ചു.

ഇന്ന് യൂസുഫ്ഗുഡയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസിൽ (എം.എസ്.എം.ഇ) മീറ്റ് ആരംഭിക്കും. പ്രശസ്ത മോട്ടിവേറ്റർ രാജീവ് ആലുങ്കൽ പങ്കെടുക്കുന്ന മസ്തിഷ്‌ക പ്രബോധന സെഷൻ ഉണ്ടാകും.

നാളെ രാവിലെ 10ന്പുതിയ ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തുടർന്ന് ദേശീയ ജനറൽ കൗൺസിൽ യോഗവും നടക്കും. വൈകിട്ട് 4.30ന് ശ്രീനഗർ കോളനിയിലെ സത്യസായി നിഗമാഗമത്തിൽ ഒരു പൊതുയോഗം നടക്കും, കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ദേശീയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും
പ്രശസ്ത പിന്നണി ഗായകരായ അൻവർ സാദത്തും രേഷ്മ രാഘവേന്ദ്രയും അവരുടെ ഓർക്കസ്ട്രയും അവതരിപ്പിക്കുന്ന സംഗീത വിസ്മയത്തോടെ പരിപാടി സമാപിക്കും.