വിതുര:തൊളിക്കോട് ഗവൺമെന്റ് ആശുപത്രിയുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തൊളിക്കോട്,പനയ്‌ക്കോട് മണ്ഡലംകമ്മിറ്റികളുടെ നേതൃത്വത്തിൽ തൊളിക്കോട്ട് സായാഹ്ന ധർണ നടത്തി.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സിജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,കോൺഗ്രസ് മുൻ തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ,തൊളിക്കോട് പഞ്ചായത്തംഗം ഷെമിഷംനാദ്,തുരുത്തിവാർഡ് മെമ്പർ എൻ.എസ്.ഹാഷിം,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന, കെ.എൻ.അൻസർ, തോട്ടുമുക്ക് സലീം,രഘുനാഥൻആശാരി, ചെറുവക്കോണംസത്യൻ, വിജയരാജ്, സത്താർ, മോഹനൻനായർ, മാങ്കാട്സുകുമാരൻ,ഷൈൻപുളിമൂട്, അഖിൽദിലീപ്,തൊളിക്കോട്ഷാൻ, എം.അലിയാരുകുഞ്ഞ്, ഷാഹിതതൊളിക്കോട്, ഇരപ്പിൽസജീദ്,എസ്.അജികുമാർ,നട്ടുവൻകാവ് വിജയൻ,സതീശൻആശാരി,കബീർആനപ്പെട്ടി, സന്തോഷ്‌ബൈജു എന്നിവർ പങ്കെടുത്തു.കോൺഗ്രസിൽ ചേർന്ന ബി.ജെ.പി സംസ്ഥാനകൗൺസിൽഅംഗം മാങ്കാട് സുകുമാരന് ചടങ്ങിൽ അംഗത്വം നൽകി.