ബാലരാമപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം വിഴിഞ്ഞം പോർട്ടിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് കെ.പി.സി.സി അംഗം വിൻസെന്റ് ഡി. പോൾ സർക്കാരിനോടാവശ്യപ്പെട്ടു. വിഴിഞ്ഞം പോർട്ടിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.മന്ത്രി വി.എൻ.വാസവനും പോർട്ട് എം.ഡി ദിവ്യ എസ് .അയ്യർക്കും ഇതിനായി നിവേദനം നൽകി. വിഴിഞ്ഞം തുറമുഖ വികസനത്തിന് മുൻനിരയിൽ നിന്നു പ്രവർത്തിച്ച വികസന നായകനായിരുന്നു ഉമ്മൻചാണ്ടിയെന്നും ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം അദാനി പോർട്ടിന്റെ ട്രയൽ റൺ ഉദ്ഘാടനം 12 ന് നടക്കും.