വെഞ്ഞാറമൂട്: വെഞ്ഞാറമൂട് യു.പി.എസിന്റെ വർണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.എസ്.എം.സി ചെയർമാൻ ഷിഹാസ് അദ്ധ്യക്ഷത വഹിച്ചു.എച്ച്.എം സാബു കെ.എസ് സ്വാഗതം പറഞ്ഞു.ഡി.പി.ഒ റെനി വർഗീസ് പദ്ധതി വിശദീകരണം നടത്തി.വിവിധ ഇടങ്ങളുടെ ഉദ്ഘാടനം നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ നിർവഹിച്ചു.സ്കൂളിൽ നവീകരിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ നിർവഹിച്ചു.സജീന,ശാന്തകുമാരി,മാണിക്കമംഗലം ബാബു എന്നിവർ സംസാരിച്ചു.എസ്.എം.സി,പി.ടി.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പി.ടി.എ പ്രസിഡന്റ് ശ്രീലാൽ എസ്.എൽ നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് സ്വപ്ന,സ്റ്റാഫ് സെക്രട്ടറി ഗായത്രി,എസ് ആർ. ജി കൺവീനർ അനുചന്ദ്രൻ എന്നിവർ പങ്കെടുത്തു.മുൻ എച്ച്.എം മെഹബൂബിന് ആദരിച്ചു.വർണക്ക്കൂടാരം കോഓർഡിനേറ്റർ സൗമ്യ.എസ് നന്ദി പറഞ്ഞു.