photo

നെയ്യാറ്റിൻകര : മാറാടു പോലുള്ള കലാപ ഭൂമികളിൽ ജനമനസുകളിൽ മാനവികത ഉണർത്തിക്കൊണ്ടാണ് പ്രശ്നപരിഹാരത്തിന് ഗാന്ധിയൻ ഗോപിനാഥൻ നായർ ശ്രമിച്ചത്. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും പദവികൾക്കും സ്ഥാനമാനങ്ങൾക്കും പിന്നാലെ പോകാതെ തന്റെ ജീവിതം ഗാന്ധിയൻ നിഷ്ഠയിൽ അധിഷ്ഠിതമാക്കിയെന്നതാണ് ഗോപിനാഥൻനായരെ വ്യത്യസ്തനാക്കുന്നതെന്നും ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ അഭിപ്രായപ്പെട്ടു. ഗാന്ധിമിത്ര മണ്ഡലവും പദ്മശ്രീ ഗോപിനാഥൻ നായർ നാഷ്ണൽ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച രണ്ടാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ.

ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി. ജയചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ ഭാര്യ എൽ. സരസ്വതിയമ്മ സന്നിഹിതയായി. എം.എസ്.ഫൈസൽ ഖാൻ, ജി.സദാനന്ദൻ, ജോസ് ഫ്രാക്ളിൻ, ഡോ.എം.എ. സാദത്ത്, കെ.കെ.ഷിബു, ഷിബു രാജ്കൃഷ്ണ , എൻ.ആർ.സി.നായർ. സുശീലൻ നായർ, കൂട്ടപ്പന മഹേഷ്, എസ്.കെ.ജയകുമാർ, കെ.കെ.ശ്രീകുമാർ, ഇലിപ്പോട്ടുകോണം വിജയൻ, തിരുമംഗലം സന്തോഷ്, ബിനു മരുതത്തൂർ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ, എ. ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ ചെയർമാൻ എ.മോഹൻദാസ് ,ഊരൂട്ടുകാല സുരേഷ്, മധുസൂദനൻ നായർ, വഴുതൂർ സുദേവൻ, വിശ്വനാഥൻ, എസ്.കെ. അനു എന്നിവർ പങ്കെടുത്തു.