photo

നെയ്യാറ്റിൻകര: ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഞാറ്റുവേല പദ്ധതി ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഞാറ്റുവേലക്കാലത്ത് കുട്ടികളിൽ കാർഷികസംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പെരുമ്പഴുതൂർ കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്.വിവിധയിനം പച്ചക്കറിത്തൈകളാണ് കൃഷി ചെയ്യുന്നത്.ചലച്ചിത്ര അക്കാഡമിക്ക് വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ മുഖ്യാതിഥിയായിരുന്നു.നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു.മാനേജർ ഡി.രജീവ്,വാർഡ് കൗൺസിലർ ഐശ്വര്യ,പ്രിൻസിപ്പൽ ജ്യോതികുമാർ,പ്രഥമാദ്ധ്യപിക എം.ആർ.നിഷ,മാനേജ്മെന്റ് പ്രതിനിധി രാഹുൽ എന്നിവർ പങ്കെടുത്തു.