തിരുവനന്തപുരം:എസ്.എസ്.എൽ.സി,പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ തിരുവനന്തപുരം ജില്ലയിലെ കേരളകൗമുദി പത്ര ഏജന്റുമാരുടെ മക്കൾക്ക് കേരള കൗമുദിയുടെ ആദരവ്. ഇന്നലെ കേരള കൗമുദി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരം നൽകി. ചടങ്ങിൽ കേരളകൗമുദി ഡയറക്ടർമാരായ ലൈസാ ശ്രീനിവാസൻ,ശൈലജ രവി എന്നിവർ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഫുൾ എ പ്ളസ് നേടിയ അനിജ.ആർ.എസ്,കൗശിക്.എസ്,വൈഷ്ണവി.ബി.എസ്,മുഹമ്മദ് സജീർ.എസ്,ആനന്ദ്.എ,പ്രഭാത് ശ്രീശൽ,ദേവിക.ആർ.പി,അഞ്ജന.എച്ച്.എസ്,സച്ചു.എസ്,മിസിറിയാ.എസ്.എം,പ്ളസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദിത്യൻ.എം.ജെ,അമൃത നായർ.പി എന്നിവർ സ്നോഹോപഹാരങ്ങൾ സ്വീകരിച്ചു.

ചടങ്ങിൽ കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.കേരള കൗമുദി സർക്കുലേഷൻ സീനിയർ മാനേജർ സേതുനാഥ്.എസ് സ്വാഗതം പറഞ്ഞു.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് മുഖ്യപ്രഭാഷണം നടത്തി.കേരള കൗമുദി പരസ്യ വിഭാഗം ജനറൽ മാനേജർ ഷിറാസ് ജലാൽ,ഡെബ്റ്റേഴ്സ് ജനറൽ മാനേജർ അയ്യപ്പദാസ്,കോർപ്പറേറ്റ് മാനേജർ നിഷ എന്നിവർ സംസാരിച്ചു. എ.സി.എം പ്രദീപ് കാച്ചാണി നന്ദി പറഞ്ഞു.