തിരുവനന്തപുരം: മേലാറന്നൂർ വിളയിൽവീട് ഓണവില്ല് കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിശ്വകർമ്മ ഐക്യവേദി. പരമ്പരാഗതമായി ഓണവില്ല് നിർമ്മിക്കാനും തിരുവോണത്തിന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കുവാനും അവകാശമുള്ളവരാണ് ഈ കുടുംബമെന്നും ക്ഷേത്ര ഭാരവാഹികൾക്ക് ഇവരെ തടയാൻ സാധിക്കില്ലെന്നും വിശ്വകർമ്മ ഐക്യവേദി ചെയർമാൻ ഡോ.ബി.രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനറൽ കൺവീനർ ടി.കെ.സോമശേഖരൻ,​ഓർഗനൈസിംഗ് കൺവീനർ വിഷ്ണു ഹരി,വൈസ് ചെയർമാൻ അഡ്വ.സതീഷ്.ടി.പത്മനാഭൻ,​ഓണവില്ല് കുടുംബാംഗം ബിൻകുമാർ ആചാരി എന്നിവർ പങ്കെടുത്തു.​