വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ഓണക്കാല പൂകൃഷിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പദ്ധതി വഴി അഞ്ചേക്കർ സ്ഥലത്താണ് ബന്ദിപ്പൂകൃഷി ഒരുങ്ങുന്നത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നജുമാ സാബുവിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബീറിൽ ബന്ദി തൈകൾ നട്ടു പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. ലിനീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രേമല്ലി, വാർഡ് മെമ്പർമാരായ അഭിരാജ്, സുനിൽ, കൃഷി ഓഫീസർ റോഷ്ന, കൃഷി അസിസ്റ്റൻഡുമാരായ അരുൺജിത്, ശ്യാം രാജ് എന്നിവർ സംസാരിച്ചു.