തിരുവനന്തപുരം: രാജ്യാന്തര,ആഭ്യന്തര വിമാനത്താവളങ്ങളിലെ യൂസർ ഫീ വർദ്ധനവിനെതിരെ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ പ്രതിഷേധിച്ചു.ആഭ്യന്തര വിമാനത്താവളത്തിന് മുന്നിൽ നടന്ന പ്രതിഷേധം കോൺഫെഡറേഷൻ നാഷണൽ ചെയർമാൻ കെ.എൻ.ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു.ചെന്നൈയിൽ 467 രൂപ,ഡൽഹി 62രൂപ എന്നിങ്ങനെയാണ് യൂസർഫീസ്.മുംബൈയിൽ യൂസർ ഫീസില്ല. അതേസമയം തിരുവനന്തപുരത്ത് അടുത്തവർഷം ഏപ്രിൽ ഒന്ന് മുതൽ 840 രൂപയാക്കാനാണ് തീരുമാനം.ഇത് തീവെട്ടികൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ,കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം.ആർ.മനോജ്,ജില്ലാ വൈസ് പ്രസിഡന്റുമാരായ ആൻസി,അജയ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.