വർക്കല: പുസ്തകങ്ങൾ വായിച്ച് പഠിച്ചതുകൊണ്ടു മാത്രം ജീവിതം വിജയമാക്കാൻ കഴിയില്ലെന്നും മനുഷ്യനായി മാറണമെന്നത് വിദ്യകൊണ്ട് നേടേണ്ടതാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിദ്യാ-ദിശ വർക്കല നിയോജക മണ്ഡലം എന്ന പേരിലുള്ള മികവുത്സവം 2024 വർക്കല ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മണ്ഡലത്തിലെ സ്കൂളുകളിലുള്ള വിദ്യാർത്ഥികളെയും ബിരുദ,ബിരുദാനന്തര കോഴ്സുകളിൽ റാങ്ക് ജേതാക്കളേ അനുമോദിക്കലും ഗ്രന്ഥശാലകൾക്കും സ്കൂളുകൾക്കും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തക വിതരണവും
മന്ത്രി നിർവഹിച്ചു. അഡ്വ.വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി സിജോവ് സത്യൻ സ്വാഗതം പറഞ്ഞു. വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ബാലിക്,ആർ.സൂര്യ, പ്രിയങ്ക ബിറിൽ,ഷീജാ സുനിൽ,ബേബി രവീന്ദ്രൻ,ഹസീന,ബിജുകുമാർ,ജില്ലാ പഞ്ചായത്തംഗങ്ങളായ ഗീതാനസീർ, വി.പ്രിയദർശിനി,ബേബി സുധ,കേരള ബാങ്ക് എക്സിക്യുട്ടിവ് ഡയറക്ടർ എസ്. ഷാജഹാൻ,സി.പി. എം വർക്കല ഏരിയ സെക്രട്ടറി എം.കെ.യൂസഫ് ,പി.ടി.എ പ്രസിഡന്റ് അഡ്വ: ബി.എസ്. ജോസ് തുടങ്ങിയവർ സംസാരിച്ചു.