തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ ആശ്രിതർക്കായി പ്രവാസി വ്യവസായി ഡോ. ബി. രവി പിള്ള പ്രഖ്യാപിച്ച ധനസഹായം സർക്കാരിന് കൈമാറി. മരിച്ചവരുടെ ആശ്രിതരുടെ പേരിൽ രണ്ട് ലക്ഷം രൂപയുടെ ചെക്കുകളാണ് കൈമാറിയത്. ഡോ.ബി. രവിപിള്ളയ്ക്ക് വേണ്ടി ആർ.പി ഗ്രൂപ്പ് അധികൃതർ നോർക്ക ജനറൽ മാനേജർ അജിത് കൊളശ്ശേരിക്കാണ് ചെക്കുകൾ കൈമാറിയത്. കുവൈറ്റ് അപകടം മലയാളികളടക്കം നൂറുകണക്കിന് പേരുടെ ജീവിതമാണ് താറുമാറാക്കിയതെന്നും അത് തിരികെ പിടിക്കാൻ അവരുടെ ആശ്രിതർക്കൊപ്പം നിൽക്കേണ്ടത് നമ്മളുടെ കടമയാണെന്ന് ചെക്കിനൊപ്പം കൈമാറിയ കത്തിൽ ഡോ. ബി. രവിപിള്ള അറിയിച്ചു.