poovani

വർക്കല: ഇടവ ഗ്രാമപഞ്ചായത്ത് ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഹെക്‌ടറിൽ പൂവനിക്കുവേണ്ടി പുഷ്പകൃഷി തുടങ്ങി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. ബാലിക് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ശുഭ. ആർ.എസ്. കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി. സതീശൻ, ബിന്ദു. സി, മെമ്പർമാരായ പുത്ത്ലീ ഭായ്, സിമിലിയ. എ, സജീന. എസ്, ഷീബ.ആർ, ജെസ്സി. ബി, ശ്രീദേവി. എസ്, കൃഷി ഓഫീസർ അനശ്വര. ആർ. എസ് എന്നിവർ പങ്കെടുത്തു. സുരേന്ദ്രൻ വെൺകുളം, ഹലീമ കിണറ്റിൻകരവിള എന്നിവരുടെ നേതൃത്വത്തിൽ രണ്ടേക്കർ സ്ഥലത്ത് പുഷ്പ കൃഷി വരും ദിവസങ്ങളിൽ ആരംഭിക്കുമെന്ന് പ്രസിഡന്റ്‌ എ. ബാലിക് പറഞ്ഞു.