വെഞ്ഞാറമൂട്: തേമ്പാമ്മൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. എട്ടാം ക്ലാസുകാരനായ ജഹാംഗീർ ബഷീറായി വേഷമിട്ടു. ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവും സാഹിത്യ സദസും നടന്നു. സ്കൂൾ മലയാളം ക്ലബും സ്കൂൾ വായനശാലയും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രഥമദ്ധ്യാപകൻ പ്രദീപ് നാരായണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ പെൻസിൽ സ്കെച്ച് വലിയ ക്യാൻവാസിൽ വരച്ച എട്ടാം ക്ലാസുകാരൻ അർജുനന് ആദരവ് നൽകി.