തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.എം.ആർ.തമ്പാൻ(സാഹിത്യശ്രേഷ്ഠ )​,​ചലച്ചിത്ര താരവും നിർമ്മാതാവുമായ മണിയൻപിളള രാജു(ചലച്ചിത്രശ്രേഷ്ഠ)​,​മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായർ(മാദ്ധ്യമശ്രേഷ്ഠ)​,​പിന്നണി ഗായകൻ അരവിന്ദ് വേണുഗോപാലിന് (സംഗീത പ്രതിഭ)​, സാമൂഹ്യപ്രവർത്തകൻ ഡോ.വി.അശോക് (കർമ്മശ്രേഷ്ഠ)​ എന്നിവർക്കാണ് പുരസ്കാരം. ഭാരത് ഭവൻ സെക്രട്ടറിയും സംവിധായകനുമായ പ്രമോദ് പയ്യന്നൂർ ചെയർമാനും ഫിലിം പി.ആർ.ഒ അജയ് തുണ്ടത്തിൽ,ചലച്ചിത്ര സംവിധായകൻ ജോളിമസ് എന്നിവർ മെമ്പർമാരുമായ ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്. 13ന് വൈകിട്ട് 6.30ന് പൂജപ്പുര ശ്രീ ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രേംനസീറിന്റെ ജന്മദിനാഘോഷചടങ്ങിൽ പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് പുരസ്കാരങ്ങൾ നൽകും.അടൂർ പ്രകാശ് എം.പി,​ വി.കെ.പ്രശാന്ത് എം.എൽ.എചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ,​​ഉദയസമുദ്ര ഹോട്ടൽ ഗ്രൂപ്പ്സ് സി.എം.ഡി എസ്.രാജശേഖരൻ,പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുക്കും.