തിരുവനന്തപുരം: വിദ്യാഭ്യാസമെന്നാൽ വിമോചനമെന്ന ഗാന്ധിയൻ കാഴ്ചപ്പാടിന് ഇന്ന് വലിയ പ്രസക്തിയുണ്ടെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ പ്രഭാത് പട്നായിക് പറഞ്ഞു. കേരള സർവകലാശാലയുടെ നാല് വർഷ ബിരുദത്തിന്റെ ഇൻഡക്ഷൻ പ്രോഗ്രാമിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻമേധാവി പ്രൊഫ. ജോസഫ് ആന്റണി, സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ്സ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. സാംസോളമൻ, ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം വൈസ് ചെയർമാൻ പ്രൊഫ. ആർ. ജയചന്ദ്രൻ, ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപകൻ സിദ്ധിഖ് റാബിയത്ത് എന്നിവർ പങ്കെടുത്തു.