വർക്കല: ശിവഗിരി ശ്രീനാരായണ കോളേജ് ക്യാമ്പസിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സഹകരണത്തോടെ കേരള സർക്കാർ വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം ബയോഡൈവേഴ്സിറ്റി പാർക്ക് സ്ഥാപിക്കുന്നു. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. വിനോദ്. സി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി. എസ്.ആർ.എം മുഖ്യപ്രഭാഷണം നടത്തി. ഡോ.ജി.എസ്. ബബിത, ആർ. അനിലകുമാരി, ആറ്റിങ്ങൽ സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഷാജി, ഷാജഹാൻ. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ പി.കെ. സുമേഷ്, ഗംഗ, നന്ദു കൃഷ്ണൻ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ. ഷൈജു സ്വാഗതവും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. ഷാഹുൽഹമീദ് നന്ദിയും പറഞ്ഞു. വോളന്റിയർമാരായ അമൽദേവ്, അക്ഷയ്, വിഷ്ണു, അചൽ, ചരിഷ്മ, സോന, ശീതൾഷാ, ശിവപ്രിയ, ഹരികൃഷ്ണൻ, കാർത്തിക്, നൈമ, ഷഹാന, അഭയ് തുടങ്ങിയവർ നേതൃത്വം നൽകി.