ഉള്ളൂർ: അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിന്റെ 102ാം വാർഷികാചരണം ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് എംപ്ലോയീസ് സഹകരണ സംഘം വിവിധ പരിപാടികളോടെ നടത്തി. ഓഫീസിന് മുന്നിൽ സഹകരണ പതാക ഉയർത്തി. പ്രസിഡന്റ് കെ.വി.മനോജ് കുമാർ യോഗം ഉദ്ഘാടനം ചെയ്ത ശേഷം 'സഹകരണ മേഖലയിലെ പ്രതിസന്ധികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഡി.വിനോദ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി എസ്.പി.സുനിൽ കുമാർ സ്വാഗതവും ഭരണസമിതി അംഗം ജസറ്റിൻ.എം.ജോസ് നന്ദിയും പറഞ്ഞു.