തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ളോയീസ് സംഘിന്റെ(ബി.എം.എസ്) നേതൃത്വത്തിൽ ട്രാൻസ്‌പോർട്ട് ഭവനിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ജീവനക്കാർ പ്രതിഷേധ ചങ്ങല മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അജയകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.സൗത്ത് ജില്ലാപ്രസിഡന്റ് സി.എസ്.ശരത് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ്. വി നായർ,നോർത്ത് ജില്ലാ സെക്രട്ടറി വി.ആർ.അജിത്,വെസ്റ്റ് ജില്ലാ സെക്രട്ടറി ഡി.ബിജു,സംസ്ഥാന ട്രഷർ ആർ.എൽ ബിജുകുമാർ,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്.സുരേഷ് കുമാർ,ജി.എസ്.ഗോപകല സംസ്ഥാന സെക്രട്ടറിമാരായ എസ്.വി.ഷാജി,എൻ.എസ്.രണജിത് ജില്ലാ ഭാരവാഹികളായ ടി.സുരേഷ്കുമാർ,വി.ആർ.ആദർശ്,എസ്.സുനിൽകുമാർ,കെ.സന്തോഷ്,ആർ.കവിരാജ്,എം.മഹേശ്വരൻ,എ.എസ്.പദ്മകുമാർ,എസ്.വി.ഹരീഷ് കുമാർ,രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.