നെടുമങ്ങാട് : നാടക റിഹേഴ്സൽ ക്യാമ്പിൽ അതിക്രമിച്ചു കയറി കേരള സംഗീത അക്കാഡമിയുടെ ഗുരുപൂജ അവാർഡ് ജേതാവ് പൗർണമി ശങ്കർ അടക്കമുള്ള കലാകാരന്മാരെ ആക്രമിക്കുകയും സ്റ്റേജ് സാമഗ്രികൾ അടിച്ചു തകർക്കുകയും ചെയ്ത സാമൂഹിക വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഓൾ പ്രൊഫഷണൽ പ്രോഗ്രാം കോർഡിനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.