ആര്യനാട് :ആര്യനാട് ഗ്രാമപഞ്ചായത്തും കുടുംബശ്രീയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ ജെ.ആർ സുനിതകുമാരി അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ദിലീപ്കുമാർ,കാർഷിക സമിതി അംഗങ്ങൾ,സി.ഡി.എസ്.എ.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.