നെടുമങ്ങാട് : ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കരകുളം തറട്ട വാർഡ് കൺവൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്തു.കല്ലുപ്പാലം ജയകുമാറിന്റെ വസതിയിൽ വാർഡ് പ്രസിഡന്റ് തറട്ട ഗിരീശന്റെ അദ്ധ്യക്ഷതയിൽ കൊപ്പം അനിൽകുമാർ,നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ടി. അർജുനൻ, സി.പി.വേണുഗോപാൽ, കാവുവിള മോഹനൻ,സുകുമാരൻ നായർ,കരകുളം മണ്ഡലം പ്രസിഡന്റ് വിജയരാജ്,കരകുളം വിനോദ്,താഹിറ ബീവി, ജയകുമാർ,അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.