പാറശാല: പ്ലാമൂട്ടുക്കട ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 10 മുതൽ 12 വരെ ക്ഷേത്ര തന്ത്രി പറവൂർ'രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.പതിവ് പൂജകൾക്ക് പുറമെ ദിവസേന രാവിലെ മഹാഗണപതി ഹോമം, ഭക്തജങ്ങൾക്കായി പ്രഭാത ഭക്ഷണം, ഉത്സവ സദ്യ, സായാഹ്ന ഭക്ഷണം എന്നിവ. ജൂലൈ 10 ന് രാവിലെ 7 ന് ഗുരുപൂജ, 8.30 ന് കാവടിക്കാരുടെ കാപ്പ്‌കെട്ടൽ, 9.30 ന് നവകം പഞ്ചഗവ്യ പൂജ, അഭിഷേകം, വൈകുന്നേരം 7 ന് ഭക്തിഗാനസുധ, 8.30 ന് പുഷ്‌പാഭിഷേകം.11 ന് രാവിലെ 8 ന് നവകം പഞ്ചഗവ്യ പൂജ, ദ്രവ്യാഭിഷേകം, വൈകുന്നേരം 5ന് ഐശ്വര്യപൂജ, 6.45 ന് വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന സ്‌നേഹാദരവ്, 7 ന് ഭക്തിഗാനമേള.12 ന് രാവിലെ 7 ന് നവകം പഞ്ചഗവ്യ പൂജ, ഉപദേവന്മാർക്ക് ഒട്ടകലശാഭിഷേകം,10 ന് വിശേഷാൽ ഷഷ്ഠി പൂജ, , ക്ഷീരധാര, ഇളനീരഭിഷേകം, വൈകുന്നേരം 4 ന് ഉദിയൻകുളങ്ങര പലവകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആരംഭിക്കുന്ന നേർച്ചക്കാവടി ഘോഷയാത്ര പ്ലാമൂട്ടുക്കട ശ്രീകൊച്ചുഭഗവതിക്ഷേത്രം വഴി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.ശിങ്കാരി മേളം ഉൾപ്പെടെയുള്ള വിവിധ താളമേളങ്ങൾ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുന്നതാണ്.